Saturday 22 January 2011

ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ മാമാന്ഗം


നാം ഇപ്പോള്‍ ഒരു ഷോപ്പിംഗ്‌ മാമാന്ഗം കൂടി ആഘോഷിച്ചു കഴിഞ്ഞ സ്ഥിതിക്ക് മനസ്സില്‍ ഉയര്‍ന്നു വരുന്ന
സംശയമാണ് ഈ കുറിപ്പിന് കാരണം. ഇത് ആര്‍ക്കുവേണ്ടിയുള്ള ഉത്സവമാണ്?ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതോ?
അതോ കച്ചവടക്കാര്‍ക്ക് വേണ്ടിയുള്ളതോ? കാരണം നല്ല ശതമാനം ജനങ്ങള്‍ ഇതില്‍ നിന്ന് പുറത്താണ്.കുറഞ്ഞത്‌
രണ്ടായിരം രൂപയുടെ എങ്കിലും വാങ്ങല്‍ നടത്തിയാലെ ഒരു കൂപന്‍ കിട്ടുകയുള്ളൂ.കൂടുതല്‍ കൂടുതല്‍ വാങ്ങി
ഭാഗ്യപരീക്ഷണം നടത്താന്‍ കഴിവുള്ള എത്ര ജനങ്ങള്‍ ഉണ്ട്? ഇത് ഉത്തരേന്ത്യന്‍ ഉള്പാതകരെയും കച്ചവടക്കാരെയും
മാത്രമാണ് സഹായിക്കുന്നത്.ഇവിടെ ഉത്പാദനം വട്ടപ്പൂജം ആണല്ലോ . എല്ലാം പുറത്തു നിന്ന് വരണ്ടേ?
ഗള്‍ഫ്കരും മറ്റും വിയര്‍പ്പൊഴുക്കി അയക്കുന്ന പണമാണ് വിയര്‍പോഴുക്കാതെ പുറത്തുള്ളവര്‍ കൊണ്ടുപോകുന്നത്.
ഇതിനു എന്നാണ് ഒരു അവസാനം? ജനങ്ങള്‍ എന്ന് കാര്യങ്ങള്‍ മനസ്സിലാക്കും?ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.
നൂറു ശതമാനം സാക്ഷരതയുടെ പരിണാമം ഇതാണോ?നല്ല ശതമാനം ജനങ്ങളെ പുറത്തു നിര്‍ത്തിയുള്ള ഈ കളി
ഇവിടെ തുടരണോ? ഇത് ആര് ഉറക്കെ പറയും? ജനശബ്ദം മൊത്തവില്ല്ക്ക് എടുത്തിട്ടുള്ള രാഷ്ട്രീയ ക്കാര്‍ എന്തെ
നിശബ്ദരായിരിക്കുന്നു?

Wednesday 19 January 2011

എനിക്കും പറയാനുണ്ട്‌

ഈ പുതു വര്‍ഷത്തില്‍ ബ്ലോഗിങ്ങ് ആരംഭിക്കാന്‍ സന്തോഷമുണ്ട്. പക്ഷെ നിയമം അനുസരിച്ച് ജീവിക്കുന്ന സാധാരണ പൌരനു സന്തോഷിക്കാന്‍ വകയുണ്ടോ ? ഇന്ന് നാം ജീവിക്കുന്ന ചുറ്റുപാടുകള്‍ അതാണ് നമ്മെ ബോധിപ്പിക്കുന്നത്‌ . എവിടെ നോക്കിയാലും അഴിമതി സട കുടഞ്ഞാടുകയല്ലേ ? ഇതിനിടയില്‍ പ്രത്യാശയുടെ കൈത്തിരി കാണാനുണ്ടോ ? . ഒന്നിനുപിറകെ ഒന്നായി വന്‍ അഴിമതിക്കഥകള്‍ പുറത്തു വരുന്നു. ചില ചാനലുകള്‍ നിരന്തരം ആഘോഷിക്കുന്നു .
ചില അച്ചടി മാധ്യമങ്ങള്‍ അപ്പാടെ തമസ്കരിക്കുന്നു. സത്യം അറിയാന്‍ ജനം പായുന്നു. ഏറ്റവും രസകരമായ വസ്തുത ആരോപണ വിധേയര്‍ മൌനം പാലിക്കുന്നു എന്നതാണ് . ആര് കുരച്ചാലും പ്രശ്നമില്ല , ഞങ്ങള്‍ മിണ്ടില്ല.
കാരണം ഒരാഴ്ച കഴിയുമ്പോള്‍ ജനം വേറെ വാര്‍ത്തയുടെ പിറകെ പോകും. ഇപ്പോള്‍ ഒരു കഥ കത്തി നില്‍കുമ്പോള്‍
തന്നെ അടുത്ത കഥ വരവായി. അതുകൊണ്ട് ഈ കഥകള്‍ക് ഒരാഴ്ച മാത്രം ആയുസ്.