Wednesday 19 January 2011

എനിക്കും പറയാനുണ്ട്‌

ഈ പുതു വര്‍ഷത്തില്‍ ബ്ലോഗിങ്ങ് ആരംഭിക്കാന്‍ സന്തോഷമുണ്ട്. പക്ഷെ നിയമം അനുസരിച്ച് ജീവിക്കുന്ന സാധാരണ പൌരനു സന്തോഷിക്കാന്‍ വകയുണ്ടോ ? ഇന്ന് നാം ജീവിക്കുന്ന ചുറ്റുപാടുകള്‍ അതാണ് നമ്മെ ബോധിപ്പിക്കുന്നത്‌ . എവിടെ നോക്കിയാലും അഴിമതി സട കുടഞ്ഞാടുകയല്ലേ ? ഇതിനിടയില്‍ പ്രത്യാശയുടെ കൈത്തിരി കാണാനുണ്ടോ ? . ഒന്നിനുപിറകെ ഒന്നായി വന്‍ അഴിമതിക്കഥകള്‍ പുറത്തു വരുന്നു. ചില ചാനലുകള്‍ നിരന്തരം ആഘോഷിക്കുന്നു .
ചില അച്ചടി മാധ്യമങ്ങള്‍ അപ്പാടെ തമസ്കരിക്കുന്നു. സത്യം അറിയാന്‍ ജനം പായുന്നു. ഏറ്റവും രസകരമായ വസ്തുത ആരോപണ വിധേയര്‍ മൌനം പാലിക്കുന്നു എന്നതാണ് . ആര് കുരച്ചാലും പ്രശ്നമില്ല , ഞങ്ങള്‍ മിണ്ടില്ല.
കാരണം ഒരാഴ്ച കഴിയുമ്പോള്‍ ജനം വേറെ വാര്‍ത്തയുടെ പിറകെ പോകും. ഇപ്പോള്‍ ഒരു കഥ കത്തി നില്‍കുമ്പോള്‍
തന്നെ അടുത്ത കഥ വരവായി. അതുകൊണ്ട് ഈ കഥകള്‍ക് ഒരാഴ്ച മാത്രം ആയുസ്.

3 comments:

  1. ബൂലോകത്തേക്ക് സ്വാഗതം.

    ReplyDelete
  2. ബ്ലോഗ് അഗ്രഗേറ്ററിൽ ലിസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങൾ ചെയ്യൂ. കൂടുതൽ പേർ കാണാനും വായിക്കാനും അതുവഴി സാദ്ധ്യമാകും.

    ReplyDelete
  3. Thank u for your valued suggestion.
    regards,
    shanavas.

    ReplyDelete