Thursday, 24 February 2011

കെ.മുരളീധരന്റെ പുന.പ്രവേശം.

ശ്രീ കെ.മുരളീധരന്റെ പുന പ്രവേശനതിലൂടെ കേരളത്തിലെ കൊണ്ഗ്രെസ്സിനു ഒരുപുതു ജീവന്‍ കൈവരെണ്ടാതാണ്.കാരണം നാല് വാക്ക് മുക്കാതെയും മൂളാതെയും ഉരുവിടാന്‍ കഴിവുള്ളനേതാക്കളുടെ പഞ്ഞം ആണവിടെ.മറുപക്ഷത്ത് ആനപ്പട്ടം കെട്ടിയ ഗജവീരനെപ്പോലെ സഖാവ്‌ വി . എസ്.നില്‍ക്കുമ്പോള്‍ ഇവിടെ ഒരു കാട്ടുപോത്തിനോലമെങ്കിലും വലിപ്പമുള്ള ഒരു എതിരാളി വേണ്ടേ? അധികാരം സ്വര്‍ണത്തളികയില്‍ വെച്ചു നീട്ടി നിന്നതാണു ജനം.പക്ഷെ കുഞ്ഞാലിക്കുട്ടി വെച്ച നെരംകെട്ട നേരത്തെവെടി സ്ഥാനം തെറ്റി കൊണ്ടത്‌ വലതുപക്ഷത്തിന്റെ സ്വപ്നങ്ങളുടെ നെഞ്ജതാണ്.അതിനെ തുടര്‍ന്നുള്ള ഗോഗുവവിളികള്‍ ഇപ്പോഴും തുടരുകയാണ് താനും.ഇതെല്ലാം കണ്ടു ജനം പേടിച്ചു വിരണ്ടിരിക്കുകയാണ്.പിള്ളസാര്‍അഴിയെണ്ണി തുടങ്ഘിയപ്പോള്‍ പലരുടെയും ഉറക്കം നഷ്ടപ്പെട്ടു എന്നതാണ് സത്യം.അപ്പോള്‍ ,തെങ്ങില്‍ നിന്ന്വീണയാള്‍ ചെയ്യുന്നതുപോലെ ,എന്തൊക്കെയോ വിളിച്ചു പറയുകയാണ്‌ പരസ്പരം. ചെളി വാരിയേറില്‍രണ്ടു കൂട്ടരുടെയും മുഖം ചെളിയാല്‍ വിക്രുതമാവുകയും ജനത്തിന് ആളെ മനസ്സിലാക്കാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.
ഇരുപക്ഷത്തും മുന്‍ നിരയിലുള്ള ഏതാണ്ട് എല്ലാവരും ചെളിയില്‍ മുങ്ങി നില്‍കുമ്പോള്‍ ശ്രീമാന്‍മുരളിയുടെ മുഖം ശോഭയോടെ ഒറ്റപ്പെട്ടു നില്‍ക്കുന്നു.ഇവിടെയാണ്‌ അദ്ദേഹത്തിന്റെപ്രസക്തിയും.വലതുപക്ഷത്തിനു വേണ്ടി മുന്നില്‍ നിന്ന് തേര് തെളിക്കാനുള്ള അവസരമാണ് ശ്രീമാന്‍ മുരളിയുടെമുന്നില്‍ തുറന്നു കിടക്കുന്നത്.ഇത്രയും ബഹളം നടന്നിട്ടും കമാന്ന് ഒരക്ഷരം ഉരിയാടാതെയുള്ള മുരളിയുടെനിലപാട് തന്നെ ശ്രദ്ദേയമാണ്.ലീഡറുടെ മകന്‍ ലീഡര്‍ തന്നെയാകും എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള നീക്കങ്ങള്‍.എന്തായാലും രംഗതിരക്കിയാല്‍ ഈ വരുന്ന തെരഞ്ഞെടുപ്പിലെഅവഗണിക്കാന്‍ ആകാത്ത ഒരു ശക്തിയായിരിക്കും ശ്രീമാന്‍ മുരളീധരന്‍ എന്ന് തന്നെയാണ് ഇപ്പോള്‍തോന്നുന്നത്.അതായത് അദ്ദേഹത്തിന്റെ പുന പ്രവേശം തക്ക സമയത്ത് തന്നെ എന്ന് സാരം.

Monday, 7 February 2011

മാനം രക്ഷിക്കുവാന്‍ വേണ്ടി തീവണ്ടിയില്‍ നിന്ന് ചാടിയ സൗമ്യയെ വിധി വെറുതെ വിട്ടില്ല. ദുര്‍വിധി ഗോചാമിയുടെ രൂപത്തില്‍ അവളെ പിന്തുടര്‍ന്നു.ആ നരാധമന്‍ അവളെ പിച്ചിച്ചീന്തി.മാരകമായ മുരിവേല്‍പിച്ച്ചു.
ഒറ്റക്കയ്യനായ ഇയാള്‍ കൂളായിട്ടു കടക്കുകയും ചെയ്തു. ഇയാള്‍ ചെയ്തത് ക്രൂരത തന്നെ സംശയം ഇല്ല. പക്ഷെ അതിനേക്കാള്‍ വലിയ ക്രൂരതയല്ലേ സഹയാത്രികര്‍ കാണിച്ചത്? ഒരു നിസ്സഹായയായ പെണ്‍കുട്ടിയുടെ നിലവിളി
അവര്‍ അവഗനിചില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ മാന ഭംഗത്തില്‍ നിന്നെന്ഗിലും ആ സാധുവിനെ രക്ഷിക്കാന്‍
കഴിയുമായിരുന്നു. ഇനിയിപ്പോള്‍ ആരുടേയും സഹായം വേണ്ടാത്ത ഇടത്തേക്ക് അവള്‍ യാത്രയായി. മരണം അവളെ നിസ്സംഗരായ നമ്മുടെ ഇടയില്‍ നിന്ന് രക്ഷപെടുത്തി. ഈ നിസ്സംഗത എത്ര ഭീകരമായ അവസ്ഥയിലേക്കാണ് നമ്മെ ഇനിയും കൊണ്ടെത്തിക്കുക എന്നത് ചിന്തിക്കുമ്പോള്‍ തന്നെ ഭയമാകുന്നു.ഈ മരണം, അല്ല രക്തസാക്ഷിത്വം കൊണ്ട് നമ്മുടെ കണ്ണ് തുറക്കുമെങ്കില്‍ ഇനിയും ഇങ്ങെനെയുള്ള അരുകൊലകള്‍ തടുക്കുവാന്‍ സാധിക്കുമായിരുന്നു. മുന്‍പും പലര്‍ക്കും ഈ അനുഭവം ഉണ്ടായെങ്കിലും ഇത്ര ഭീകരമായ അവസ്ഥയില്‍ എത്തിയിരുന്നില്ല. ഓരോ അനാസ്ഥകള്‍ വെളിയില്‍ വരാനും പ്രശ്നങ്ങള്‍ പരിഹരിക്കുവാനും ഇങ്ങെനെയുള്ള കുരുതികള്‍ വേണ്ടി വരുന്നുവെങ്കില്‍ നമ്മുടെ സംവിധാനത്തിന് എന്തോ വലിയ തകരാറുകള്‍ ഉണ്ടെന്നു വേണം അനുമാനിക്കാന്‍.ഇനിയിപ്പോള്‍ നാല് ദിവസത്തേക്ക് ഭയങ്കര സുരക്ഷാ രീതികള്‍ ഒക്കെ ആയിരിക്കും. ജനം ഇത് മറന്നു കഴിയുമ്പോള്‍ വീണ്ടും തഥൈവ. റെയില്‍ വെയും സംസ്ഥാന സര്കാരും പ്രഖ്യാപിച്ച നടപടികള്‍ ഒരു ജലരെഖയാകാതെ നടപ്പിലായാല്‍ നന്നായിരുന്നു.ഇനിയും ഈ വിധി ഒരു പെണ്‍കുട്ടിക്കും ഉണ്ടാകാതിരിക്കെട്ടെ.കല്യാനപന്തലിന്നു പകരം മരണപ്പന്തല്‍ ഉയരാതിരിക്കട്ടെ.