Monday 7 February 2011

മാനം രക്ഷിക്കുവാന്‍ വേണ്ടി തീവണ്ടിയില്‍ നിന്ന് ചാടിയ സൗമ്യയെ വിധി വെറുതെ വിട്ടില്ല. ദുര്‍വിധി ഗോചാമിയുടെ രൂപത്തില്‍ അവളെ പിന്തുടര്‍ന്നു.ആ നരാധമന്‍ അവളെ പിച്ചിച്ചീന്തി.മാരകമായ മുരിവേല്‍പിച്ച്ചു.
ഒറ്റക്കയ്യനായ ഇയാള്‍ കൂളായിട്ടു കടക്കുകയും ചെയ്തു. ഇയാള്‍ ചെയ്തത് ക്രൂരത തന്നെ സംശയം ഇല്ല. പക്ഷെ അതിനേക്കാള്‍ വലിയ ക്രൂരതയല്ലേ സഹയാത്രികര്‍ കാണിച്ചത്? ഒരു നിസ്സഹായയായ പെണ്‍കുട്ടിയുടെ നിലവിളി
അവര്‍ അവഗനിചില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ മാന ഭംഗത്തില്‍ നിന്നെന്ഗിലും ആ സാധുവിനെ രക്ഷിക്കാന്‍
കഴിയുമായിരുന്നു. ഇനിയിപ്പോള്‍ ആരുടേയും സഹായം വേണ്ടാത്ത ഇടത്തേക്ക് അവള്‍ യാത്രയായി. മരണം അവളെ നിസ്സംഗരായ നമ്മുടെ ഇടയില്‍ നിന്ന് രക്ഷപെടുത്തി. ഈ നിസ്സംഗത എത്ര ഭീകരമായ അവസ്ഥയിലേക്കാണ് നമ്മെ ഇനിയും കൊണ്ടെത്തിക്കുക എന്നത് ചിന്തിക്കുമ്പോള്‍ തന്നെ ഭയമാകുന്നു.ഈ മരണം, അല്ല രക്തസാക്ഷിത്വം കൊണ്ട് നമ്മുടെ കണ്ണ് തുറക്കുമെങ്കില്‍ ഇനിയും ഇങ്ങെനെയുള്ള അരുകൊലകള്‍ തടുക്കുവാന്‍ സാധിക്കുമായിരുന്നു. മുന്‍പും പലര്‍ക്കും ഈ അനുഭവം ഉണ്ടായെങ്കിലും ഇത്ര ഭീകരമായ അവസ്ഥയില്‍ എത്തിയിരുന്നില്ല. ഓരോ അനാസ്ഥകള്‍ വെളിയില്‍ വരാനും പ്രശ്നങ്ങള്‍ പരിഹരിക്കുവാനും ഇങ്ങെനെയുള്ള കുരുതികള്‍ വേണ്ടി വരുന്നുവെങ്കില്‍ നമ്മുടെ സംവിധാനത്തിന് എന്തോ വലിയ തകരാറുകള്‍ ഉണ്ടെന്നു വേണം അനുമാനിക്കാന്‍.ഇനിയിപ്പോള്‍ നാല് ദിവസത്തേക്ക് ഭയങ്കര സുരക്ഷാ രീതികള്‍ ഒക്കെ ആയിരിക്കും. ജനം ഇത് മറന്നു കഴിയുമ്പോള്‍ വീണ്ടും തഥൈവ. റെയില്‍ വെയും സംസ്ഥാന സര്കാരും പ്രഖ്യാപിച്ച നടപടികള്‍ ഒരു ജലരെഖയാകാതെ നടപ്പിലായാല്‍ നന്നായിരുന്നു.ഇനിയും ഈ വിധി ഒരു പെണ്‍കുട്ടിക്കും ഉണ്ടാകാതിരിക്കെട്ടെ.കല്യാനപന്തലിന്നു പകരം മരണപ്പന്തല്‍ ഉയരാതിരിക്കട്ടെ.

No comments:

Post a Comment