Saturday 22 January 2011

ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ മാമാന്ഗം


നാം ഇപ്പോള്‍ ഒരു ഷോപ്പിംഗ്‌ മാമാന്ഗം കൂടി ആഘോഷിച്ചു കഴിഞ്ഞ സ്ഥിതിക്ക് മനസ്സില്‍ ഉയര്‍ന്നു വരുന്ന
സംശയമാണ് ഈ കുറിപ്പിന് കാരണം. ഇത് ആര്‍ക്കുവേണ്ടിയുള്ള ഉത്സവമാണ്?ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതോ?
അതോ കച്ചവടക്കാര്‍ക്ക് വേണ്ടിയുള്ളതോ? കാരണം നല്ല ശതമാനം ജനങ്ങള്‍ ഇതില്‍ നിന്ന് പുറത്താണ്.കുറഞ്ഞത്‌
രണ്ടായിരം രൂപയുടെ എങ്കിലും വാങ്ങല്‍ നടത്തിയാലെ ഒരു കൂപന്‍ കിട്ടുകയുള്ളൂ.കൂടുതല്‍ കൂടുതല്‍ വാങ്ങി
ഭാഗ്യപരീക്ഷണം നടത്താന്‍ കഴിവുള്ള എത്ര ജനങ്ങള്‍ ഉണ്ട്? ഇത് ഉത്തരേന്ത്യന്‍ ഉള്പാതകരെയും കച്ചവടക്കാരെയും
മാത്രമാണ് സഹായിക്കുന്നത്.ഇവിടെ ഉത്പാദനം വട്ടപ്പൂജം ആണല്ലോ . എല്ലാം പുറത്തു നിന്ന് വരണ്ടേ?
ഗള്‍ഫ്കരും മറ്റും വിയര്‍പ്പൊഴുക്കി അയക്കുന്ന പണമാണ് വിയര്‍പോഴുക്കാതെ പുറത്തുള്ളവര്‍ കൊണ്ടുപോകുന്നത്.
ഇതിനു എന്നാണ് ഒരു അവസാനം? ജനങ്ങള്‍ എന്ന് കാര്യങ്ങള്‍ മനസ്സിലാക്കും?ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.
നൂറു ശതമാനം സാക്ഷരതയുടെ പരിണാമം ഇതാണോ?നല്ല ശതമാനം ജനങ്ങളെ പുറത്തു നിര്‍ത്തിയുള്ള ഈ കളി
ഇവിടെ തുടരണോ? ഇത് ആര് ഉറക്കെ പറയും? ജനശബ്ദം മൊത്തവില്ല്ക്ക് എടുത്തിട്ടുള്ള രാഷ്ട്രീയ ക്കാര്‍ എന്തെ
നിശബ്ദരായിരിക്കുന്നു?

3 comments:

  1. ഈ നാട്ടിലെ ഓരോ പൌരന്റെയും, സ്വതന്ത്രമായിട്ട്‌, സമാധാനമായിട്ടു ജീവിക്കുവാനുള്ള അവകാശം,(?) മൊത്തമായിട്ടും, ചില്ലറയായിട്ടും, ഇവിടുത്തെ രാഷ്ട്രീയക്കാര്‍, കുത്തകാവകാശം നേടിയിരിക്കുന്ന നാളുകളില്‍, നമുക്കു മനസ്സറിഞ്ഞു വിലപിക്കാന്‍ പോലും അവകാശമില്ലല്ലോ!!!
    ഇങ്ങനെയുള്ള കാര്യങ്ങള്‍ ഇനിയും എഴുതണം. അഭിനന്ദനങ്ങള്‍!
    (word verification ഒഴിവാക്കിയാല്‍ നന്നായിരിക്കും)

    ReplyDelete
  2. Thank u Appachan for your valued comment.
    Shanavas.

    ReplyDelete
  3. ഷാനവാസ്‌,
    നമ്മുടെ ധാര്‍മ്മിക രോഷം, ആത്മ രോഷം, പ്രധിഷേധം, ഇതെല്ലാം നമുക്ക് എഴുതി പ്രകടിപ്പിക്കാം, പ്രചരിപ്പിക്കാം. (ഒരിന്ത്യന്‍ പൌരന് ഇതൊക്കെയല്ലേ കഴിയൂ, ഇതെങ്കിലും അനുവദിക്കപ്പെടുന്നുണ്ടല്ലോ!) ഒത്തിരി യുവാക്കള്‍, സാമൂഹ്യ നന്മയാഗ്രഹിച്ചുകൊണ്ട്‌, ധാര്‍മ്മിക രോഷത്തോടെ മുന്നോട്ടു വരട്ടെ, എന്നു നമുക്കു പ്രത്യാശിക്കാം!

    ReplyDelete