Thursday 24 February 2011

കെ.മുരളീധരന്റെ പുന.പ്രവേശം.

ശ്രീ കെ.മുരളീധരന്റെ പുന പ്രവേശനതിലൂടെ കേരളത്തിലെ കൊണ്ഗ്രെസ്സിനു ഒരുപുതു ജീവന്‍ കൈവരെണ്ടാതാണ്കാരണം നാല് വാക്ക് മുക്കാതെയും മൂളാതെയും ഉരുവിടാന്‍ കഴിവുള്ളനേതാക്കളുടെ പഞ്ഞം ആണവിടെമറുപക്ഷത്ത് ആനപ്പട്ടം കെട്ടിയ ഗജവീരനെപ്പോലെ സഖാവ്‌ വി . എസ്.നില്‍ക്കുമ്പോള്‍ ഇവിടെ ഒരു കാട്ടുപോത്തിനോളമെങ്കിലും വലിപ്പമുള്ള ഒരു എതിരാളി വേണ്ടേ? അധികാരം സ്വര്‍ണത്തളികയില്‍ വെച്ചു നീട്ടി നിന്നതാണു ജനംപക്ഷെ കുഞ്ഞാലിക്കുട്ടി വെച്ച നേരംകെട്ട നേരത്തെbവെടി സ്ഥാനം തെറ്റി കൊണ്ടത്‌ വലതുപക്ഷത്തിന്റെ സ്വപ്നങ്ങളുടെ നെഞ്ചത്താണ്അതിനെ തുടര്‍ന്നുള്ള ഗോഗുവ വിളികള്‍ ഇപ്പോഴും തുടരുകയാണ് താനുംഇതെല്ലാം കണ്ടു ജനം പേടിച്ചു വിരണ്ടിരിക്കുകയാണ്പിള്ളസാര്‍  അഴിയെണ്ണി  തുടങ്ങിയപ്പോൾത്തന്നെ  പലരുടെയും ഉറക്കം നഷ്ടപ്പെട്ടു എന്നതാണ് സത്യംഅപ്പോള്‍ ,തെങ്ങില്‍ നിന്ന്വീണയാള്‍ ചെയ്യുന്നതുപോലെ ,എന്തൊക്കെയോ വിളിച്ചു പറയുകയാണ്‌ പരസ്പരം ചെളി വാരിയേറില്‍ രണ്ടു കൂട്ടരുടെയും മുഖം ചെളിയാല്‍ വിക്രുതമാവുകയും ജനത്തിന് ആളെ മനസ്സിലാക്കാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.
ഇരുപക്ഷത്തും മുന്‍ നിരയിലുള്ള ഏതാണ്ട് എല്ലാവരും ചെളിയില്‍ മുങ്ങി നില്‍കുമ്പോള്‍ ശ്രീമാന്‍മുരളിയുടെ മുഖം ശോഭയോടെ ഒറ്റപ്പെട്ടു നില്‍ക്കുന്നു. ഇവിടെയാണ്‌ അദ്ദേഹത്തിന്റെപ്രസക്തിയും. വലതുപക്ഷത്തിനു വേണ്ടി മുന്നില്‍ നിന്ന് തേര് തെളിക്കാനുള്ള അവസരമാണ് ശ്രീമാന്‍ മുരളിയുടെമുന്നില്‍ തുറന്നു കിടക്കുന്നത്. ഇത്രയും ബഹളം നടന്നിട്ടും കമാന്ന് ഒരക്ഷരം ഉരിയാടാതെയുള്ള മുരളിയുടെനിലപാട് തന്നെ ശ്രദ്ദേയമാണ്. ലീഡറുടെ മകന്‍ ലീഡര്‍ തന്നെയാകും എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള നീക്കങ്ങള്‍. എന്തായാലും രംഗത്തിറക്കിയാല്‍ ഈ വരുന്ന തെരഞ്ഞെടുപ്പിലെ അവഗണിക്കാന്‍ ആകാത്ത ഒരു ശക്തിയായിരിക്കും ശ്രീമാന്‍ മുരളീധരന്‍ എന്ന് തന്നെയാണ് ഇപ്പോള്‍തോന്നുന്നത്. അതായത് അദ്ദേഹത്തിന്റെ പുന പ്രവേശം തക്ക സമയത്ത് തന്നെ എന്ന് സാരം.. പക്ഷെ, മുക്കനും മൂളനും അതിന് അദ്ദേഹത്തെ അനുവദിക്കുമോ എന്നതാണ് നോക്കാനുള്ളത്.

7 comments:

  1. എന്തായാലും രണ്ടു കൂട്ടരുടെയും അങ്ങോട്ടും
    ഇങ്ങോട്ടും ഉള്ള ചെളി വാരിയേറില്‍,
    ജനം എല്ലാം അറിഞ്ഞുവല്ലോ. ഈ വരുന്ന
    തിരഞ്ഞെടുപ്പില്‍ എങ്കിലും ഇതിനൊക്കെ
    മറുപടി ജനങ്ങള്‍ കൊടുത്താല്‍ മതിയായിരുന്നു.

    ReplyDelete
  2. Dear Lipi Ranju,
    I thank u for your valued comments.

    ReplyDelete
  3. താങ്കള്‍ പറഞ്ഞത് ശരിയാണ്, ഇന്ന്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ മുക്കാതെയും മൂല്ലാതെയും സംസാരിക്കാന്‍ മുരളിയെ ഉള്ളു. തുടര്‍ന്ന് എഴുതുക.

    ReplyDelete
  4. ചെളിവാരിയെറിട്ടൊന്നും ജനങ്ങള്‍ തിരിച്ചറിയാതിരിക്കില്ല

    ReplyDelete
  5. Thanks Azad,thanks Musthafa for ur comments.
    shanavas,punnapra,alleppey.

    ReplyDelete
  6. മറ്റു കോൺഗ്രസ്സുകാരെക്കാൾ എനിക്കിഷ്ടം മുരളിയോടാണ്.

    ReplyDelete
  7. Thank u Benchaali,for visit and comments.

    ReplyDelete