Sunday, 20 March 2011

റാഗിങ്ങും കൌന്ടെര്‍ റാഗിങ്ങും

വിദൂരങ്ങളിലെ ഓര്‍മ്മകള്‍ എന്നും മനസ്സില്‍ തെളിമയോടെ നില്‍ക്കും.പ്രത്യേകിച്ച് വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങള്‍.. അങ്ങിനെയുള്ള ഒരു അനുഭവമാണ് ഇന്നലത്തേത് പോലെ ഓര്‍ക്കുന്നത്. എഴുപതുകളുടെ ആരംഭകാലം.ആലപ്പുഴയിലെ സ്കൂള്‍ വിദ്യാഭ്യാസം  പത്താം ക്ലാസ് കൊണ്ട് അവസാനിച്ചു.ഇനി പ്രീ ഡിഗ്രിക്ക് ചേരണം.അതിനു നാല് കിലോമീറ്റര്‍ അകലെയുള്ള എസ് .ഡി . കോളേജില്‍ ചേരണം.നാടിന്റെ നട്ടെല്ല് പോലെ തെക്ക്-വടക്കായി  കിടക്കുന്ന എന്‍ . എച് .47 റോഡിന്റെ സൈഡില്‍  ആലപ്പുഴയുടെ തെക്ക് മാറിയാണ് കോളേജ്. അവിടെ നിന്നും വീണ്ടും ആറ് കി. മി. തെക്ക് മാറി വണ്ടാനം മെഡിക്കല്‍  കോളേജ്.ഇന്നത്തെ പോലെ പ്ലസ് ടു എന്ന് പറഞ്ഞു സ്കൂളില്‍ തന്നെ ചടഞ്ഞു  കൂടേണ്ട കാര്യം അന്നില്ല. പത്താം ക്ലാസ് ജയം തന്നെ അന്ന് ഒരു  വലിയ കാര്യമാണ്.തന്നെയല്ല,സ്കൂളില്‍ നിക്കറും ഷര്‍ട്ടും ആണ് വേഷം.അന്ന് നിക്കറിടാന്‍ നാനിക്കേണ്ടാത്ത കാലമാണ്. പക്ഷെ കോളേജില്‍ അന്ന്  വേഷം മുണ്ടും ഷര്‍ട്ടും ആയിരുന്നു.പാന്റ്സ് അത്ര ആയിട്ടില്ല.അങ്ങെനെ ഞാനും മുണ്ടും ഷര്‍ട്ടും അണിഞ്ഞു കോളേജ് കുമാരനായി.സ്കൂളിലെ പോലെ ചൂരലും കൊണ്ട് നടക്കുന്ന മാഷന്മാരെ പേടിക്കേണ്ട.ക്ലാസില്‍ കയറിയാലും കൊള്ളാം കയറിയില്ലേലും കൊള്ളാം.ഒരു കുഴപ്പവും ഇല്ല.സര്‍വ്വതന്ത്ര സ്വാതന്ത്ര്യം.ഈ കോളേജും പ്രസിദ്ധമാണ്.കലാകേരളത്തിന്  പദ്മ  രാജനെയും ഫാസിലിനെയും നെടുമുടി വേണുവിനെയും കാവാലത്തിനെയും ഒക്കെ സംഭാവന ചെയ്ത കോളേജും.അന്ന് ആലപ്പി അഷറഫ് മിമിക്രിയുടെ ബാലപാഠം ഞങ്ങളുടെ പുറത്താണ്  പയറ്റി യത്.അങ്ങെനെ സുഖമായി പഠനം പോകുന്ന കാലം.അന്ന് ഇന്നത്തെ പോലെ സാങ്കേതിക , മെഡിക്കല്‍ പഠനത്തിനു പ്രവേശന മാമാന്ഗം ഒന്നുമില്ല.നല്ല മാര്‍ക്കോടെ പ്രീ ഡിഗ്രീ പാസ്സായാല്‍ പ്രവേശനം കിട്ടുമായിരുന്നു.അങ്ങെനെ ഞങ്ങളുടെ കോളേജില്‍ നിന്നും പാസ്സയി പോയ പലരും വണ്ടാനം മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നും ഉണ്ടായിരുന്നു.അങ്ങെനെയിരിക്കെ ആ വര്ഷം ഞങ്ങളുടെ കോളേജില്‍ നിന്നും മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന ഏതാനും വിദ്യാര്‍ഥി കള്‍  വളരെ ക്രൂരമായി റാഗ് ചെയ്യപ്പെട്ടു  എന്ന് റിപ്പോര്‍ട്ട് വന്നു.അന്നത്തെ കാലത്ത് ഈ തരത്തിലുള്ള കാടത്തം  കൊണ്ട് ധാരാളം കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു.ഒരു പ്രതികരണം അനിവാര്യമായിരുന്നു.അന്ന് മെഡിക്കല്‍ കോളേജ് വന്ടാനതും, അവരുടെ ആശുപത്രി ആലപ്പുഴയിലും ആയിരുന്നു.  അത്  കൊണ്ട് അവരുടെ ബസ്സുകള്‍ ഞങ്ങളുടെ കോളേജിന്റെ മുന്‍പില്‍ കൂടിയാണ് ഓടിയിരുന്നത്.നല്ല ഉച്ച സമയത്താണ്  അവരുടെ ബസ്സിന്റെ വരവ്.അന്ന് ഒന്നിന് പിറകെ ഒന്നായി വന്ന  രണ്ടു  ബസ്സുകള്‍ തടഞ്ഞു നിര്‍ത്തി.പെണ്‍കുട്ടികളെ ബസ്സില്‍ ഇരിക്കാന്‍ അനുവദിച്ചു.രണ്ടു ബസ്സില്‍ നിന്നുമായി ഏകദേശം അന്‍പതോളം ആണ്‍കുട്ടികളെ വഴിയില്‍ ഇറക്കി സൈഡില്‍ വെയിലത്ത്‌ വരിയായി നിര്‍ത്തി.അടിവസ്ത്രം മാത്രമായി.ഏതാണ്ട്  ഒരു മണിക്കൂര്‍ അങ്ങെനെ കടന്നു പോയി.അപ്പോള്‍ അതാ വരുന്നു ഇടി വണ്ടി എന്നറിയപ്പെടുന്ന പോലീസ്സ് വണ്ടി.ഞങ്ങളെല്ലാം ഓടി കാമ്പസ്സില്‍ കയറി.കാരണം റോഡില്‍ കിട്ടിയാല്‍ നല്ല ചുട്ട അടി ഉറപ്പായിരുന്നു.അങ്ങെനെ ഞങ്ങള്‍ കൌന്ടെര്‍ റാഗിങ്ങ് നടത്തി.വിജയകരമായി.അടുത്ത ദിവസ്സം രാവിലെ കഥ മാറി.ഞങ്ങളുടെ കോളെജിലേക്ക് വരാന്‍ ബസ് കാത്തു നിന്ന രണ്ടു  കുട്ടികളെ മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ അവരുടെ കാമ്പസ്സിലേക്ക് ബലമായി പിടിച്ചു കൊണ്ട് പോയി എന്ന് വാര്‍ത്ത പരന്നു.ഉടനെ തന്നെ അവരെ മോചിപ്പിക്കാന്‍ മെഡിക്കല്‍ കോളെജിലേക്ക് പോകാന്‍ ഏതാണ്ട് നൂറോളം കുട്ടികള്‍ തയ്യാറായി.  അങ്ങെനെ മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകുന്ന ലോറികളില്‍  പോലും പിടിച്ചു കയറി വിദ്യാര്‍ഥികള്‍ പുറപ്പെട്ടു.ഞാന്‍ വലിഞ്ഞു നിന്നു.എങ്കിലും പോകുന്നവര്‍ക്ക് അവിടെ ചെന്നാല്‍ എറിയാനുള്ള കല്ലും മറ്റും വണ്ടികളില്‍ ഇട്ടു കൊടുക്കാന്‍ ഞാനും കൂടി.കുട്ടികള്‍ പോയി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കാമ്പസ്സില്‍ കയറി.ഇനി പോയവര്‍ വരുന്നത് വരെ കാത്തിരിക്കുക തന്നെ.വിവരങ്ങള്‍ അറിയാന്‍ ആരെങ്കിലും തിരിച്ചു വരണം.ഇന്നത്തെ പോലെ മൊബൈല്‍ ഫോണിന്റെ  കാലമല്ലല്ലോ.ലാന്‍ഡ്‌ ഫോണ്‍ പോലും വിരളം.പക്ഷെ  ഒരു അര മണിക്കൂറിനുള്ളില്‍ മൂന്നു നാലു ഇടിവണ്ടികള്‍ മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പാഞ്ഞു പോകുന്നത് കണ്ടു.അപ്പോള്‍ എനിക്ക്  തോന്നി , പോകാതിരുന്നത് നന്നായി എന്ന്.അന്നാണെങ്കില്‍ നിക്കറിട്ട  പോലീസുകാരാണ്,എത്ര ദൂരവും ഓടിച്ചിട്ട്‌ തല്ലും. എന്തായാലും പോയ കുട്ടികള്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കുന്നതിന് മുന്‍പ്  തന്നെ അവിടെ പോലീസ് പാഞ്ഞെത്തി.ആരും അടി കൊള്ളാന്‍ നിന്നില്ല.മെയിന്‍ റോഡ്‌ വിട്ടു ,  കിട്ടിയ വഴികളിലൂടെ യും പറമ്പു കളിലൂടെയും പാഞ്ഞു.ഉച്ച കഴിഞ്ഞപ്പോളാണ് ഓരോരുത്തരായി  തിരിച്ചു വന്നത്.അതൊരു കാഴ്ച തന്നെയായിരുന്നു. എല്ലാവരുടെയും പാദ രക്ഷകള്‍ നഷ്ടപ്പെട്ടു.പലരുടെയും ഉടുമുണ്ടും  പോയി.ചിലരുടെ ഷര്‍ട്ട് കീറി.എന്നാലും ഒരു തിന്മയ്ക്കെതിരെ ഉള്ള  പോരാട്ടത്തില്‍ ആണല്ലോ ഇത് സംഭവിച്ചത്.പക്ഷെ അതിനു ശേഷം റാഗിങ്ങ് കുറഞ്ഞു എന്നുള്ള ശുഭ വാര്‍ത്തയും കിട്ടിത്തുടങ്ങി. ഇന്നത്തെ കുട്ടികള്‍ക്ക് അത്ര പ്രശ്നമില്ലല്ലോ.ഇപ്പോള്‍ റാഗിങ്ങ് ക്രിമിനല്‍ കുറ്റമല്ലേ? 
 

19 comments:

 1. റാഗിങ്ങ് ഇപ്പോളുണ്ടോ എന്നറിയില്ല.
  എനിക്കൊക്കെ നല്ലവണ്ണം കിട്ടിയിട്ടുണ്ട്.
  (അന്നും റാഗിങ്ങ് ശിക്ഷാര്‍ഹം തന്നെയായിരുന്നു, പക്ഷെ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല.)
  ഹോസ്റ്റലില്‍ ആയിരുന്നു കൂടുതല്‍.

  ReplyDelete
 2. THANKS,LIPI RANJU,FOR YOUR VALUED COMMENT.

  ReplyDelete
 3. ഞാനെത്ര ഭാഗ്യവാന്‍ ഒരു റാഗിങ്ങും ഇതുവരെ കിട്ടിയില്ല(ശരിക്ക് സ്ക്കൂളില്‍ തന്നെ പോകേണ്ടേ എന്നിട്ടല്ലേ)

  ReplyDelete
 4. Thanks Moideen. Musthafa,ur comment is interesting.

  ReplyDelete
 5. പഴയ ഓർമ്മകൾ നന്നായി എഴുതി.
  ഇന്ന് കുട്ടികൾ പഠനത്തിൽ ശ്രദ്ധയുള്ളവരായതിനാലും നിയമങ്ങൾ മാത്രമല്ല, മീഡിയകൾ എക്സ്പോസ് ചെയ്യുന്നത് കൊണ്ടും വലിയ രീതിയിലുള്ള റാഗിങ് ഇല്ല എന്നുതന്നെ പറയാം.

  ReplyDelete
 6. Thanks,Benchaali,for ur valued comments.

  ReplyDelete
 7. എനിക്ക് അങ്ങിനെ വലിയ റാഗിങ്ങ് ഒന്നും കിട്ടിയിട്ടില്ല്യ.
  നല്ല ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞു.

  ReplyDelete
 8. Thanks,lachu,for visit and comments.

  ReplyDelete
 9. മാഷേ..ഞാനും അപ്പോളവിടെയുണ്ടായിരുന്നേ.. തലമുടി മുറിച്ചത് ഞങ്ങളുടെ സുഹൃത്തിന്‍റെ ആയിരുന്നേ. ഏതായാലും അതോടടുപ്പിച്ച് എത്ര ദിവസം ക്ലാസ്സില്ലായിരുന്നു. ഒരു സംഭവം തന്നെയായിരുന്നേ അത്. കോളേജു ജീവിതം അയവിറക്കാന്‍ കഴിഞ്ഞ വര്‍ഷവും ഒത്തു കൂടി...

  ReplyDelete
 10. Shanthaaji,I was in Economics,then.The heading of my post is the heading of the next day's "Mathrubhoomi" Daily.Thanks for the visit and comments.

  ReplyDelete
 11. അമ്പടാ വില്ലാ..
  കല്ലു വരെ ഒപ്പിച്ചു കൊടുത്തിട്ടു പോകേണ്ട നേരമായപ്പോൾ മുങ്ങിയല്ലെ...?!

  ReplyDelete
 12. അങ്ങനെ റാഗിംഗ് അനുഭവിച്ചിട്ടില്ല. പക്ഷെ, റാഗിംഗിൽ തകർന്നു തരിപ്പണമായവരെ കണ്ടിട്ടുണ്ട്.
  എഴുത്ത് നന്നായി.

  ReplyDelete
 13. എനിക്കും കിട്ടിയിട്ടുണ്ട് റാഗിംഗ് എന്ന ചൂരല്‍...രണ്ടുദിവസം കോളേജിന്റെ പടി ചവിട്ടിയില്ല..

  ReplyDelete
 14. എനിക്കും കിട്ടിയിട്ടുണ്ട് റാഗിംഗ് എന്ന ചൂരല്‍...രണ്ടുദിവസം കോളേജിന്റെ പടി ചവിട്ടിയില്ല..

  ReplyDelete
 15. വീ.കെ.,എച്ച്മുകുട്ടി,മഞ്ഞുതുള്ളി,നന്ദിയുണ്ട് വരവിനും കമന്റിനും.

  ReplyDelete
 16. ആഹാ..ആള് കൊള്ളാമല്ലോ.... എല്ലാത്തിനും മുൻപന്തിയിൽ നിൽകുകയും അവസാനം ഉൾവലിയുകയും ചെയ്യുക എന്നത് പതിവായിരുന്നല്ലേ? എന്നെ ആരും ഇതു വരേ റാഗ് ചെയ്തിട്ടീല്ല.. അല്ലെങ്കിലും എന്നെയൊന്നും രാഗ് ചെയ്യ്ആനുള്ള മനക്കരുത്തും ധൈര്യവും ഈയുലകത്തിൽ ആർക്കാണുല്ലത്.... ധൈര്യമുള്ളവർ വന്ന് റാഗ് ചെയ്തു നോക്ക് അപ്പോൾ കാണാം... ഹയ്യടാ...

  ReplyDelete
 17. കുറ്റൂരീ,മോനെ,മക്കളെ,ദേ,ഇങ്ങോട്ട് നോക്കിയേ,ഇപ്പോള്‍ റാഗിംഗ് ഇല്ല കേട്ടോ.ഇത് അന്ത കാലത്തെ കഥ.കമന്റിനു നന്ദി.

  ReplyDelete
 18. ഞാനൊക്കെ എത്ര അനുഭവിച്ചു..
  പിന്നീട് എത്ര പെരെ അനുഭവിപ്പിച്ചൂ

  ReplyDelete