Wednesday 18 May 2011

"ഓട്ടോ" വരുന്നേ ഓടിക്കോ!

                                                              നമ്മൾ കേരളീയര്‍ക്ക് ഏറ്റവും ഇഷ്ടവിഷയം ആയി തീര്‍ന്നിരിക്കുന്നു സ്ത്രീ പീഡനം. ഇതിനു പുതിയ വഴികള്‍ കണ്ടു പിടിക്കുന്നതിലും നമുക്കുള്ള കഴിവ് സമ്മതിച്ചേ തീരൂ. വഴിവക്കിലും ബസ്സിലും തീവണ്ടിയിലും ഒക്കെ നിര്‍ബാധം  നടക്കുന്ന പ്രക്രിയ ആയതു കൊണ്ട് അതിനിപ്പോള്‍ വലിയ വാര്‍ത്താ പ്രാധാന്യം നഷ്ട്ടപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ പീഡന വാര്‍ത്ത കേട്ടാല്‍ "ഇതിലിത്ര പറയാനും കേള്‍ക്കാനും എന്തിരിക്കുന്നു" എന്ന മാനസികാവസ്ഥയിൽ എത്തിയിട്ടുണ്ട് മലയാളികള്‍. അപ്പോള്‍ പിന്നെ ഈ പോസ്റ്റിന്റെ പ്രസക്തി എന്ത് എന്ന ചോദ്യം ന്യായമായും പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ  സര്‍ക്കാര്‍ ബസ്സില്‍ കയറിയ ഗവ.ഉദ്യോഗസ്ഥയെ കണ്ടക്ടര്‍ ആണ് കയറി പിടിച്ചത്.അവര്‍ കരണക്കുറ്റി നോക്കി ഒരെണ്ണം പൊട്ടിച്ചത് കൊണ്ട് ജീവനും മാനവും പോകാതെ രക്ഷപെട്ടു. അതിലും വലിയ അപകടം ആണ് ഇനി നമ്മെ കാത്തിരിക്കുന്നത്.
                                                                  "ഓട്ടോറിക്ഷ " യില്‍ കയറാതെ ഇന്ന് ജീവിക്കാന്‍ പ്രയാസം ആണ്. മുന്തിയ  കാര്‍ ഉള്ളവര്‍ക്കും ചിലപ്പോള്‍ ഓട്ടോയെ ശരണം പ്രാപിക്കേണ്ടി വരാം. ഏറ്റവും ജനകീയമായ ഈ വാഹനം ഇന്ന് ഒരു പീഡനോപാധി കൂടി ആയി മാറിയിരിക്കുന്നു. കേരളത്തില്‍  സ്ത്രീകള്‍ ഭയപ്പെടേണ്ട വസ്തുക്കളുടെ കൂട്ടത്തില്‍ "ഓട്ടോ"യും സ്ഥാനം പിടിച്ചു. എല്ലാ ഓട്ടോയും അല്ല എന്നു വ്യക്തമായിത്ത ന്നെ പറയട്ടെ. രണ്ടാഴ്ച മുന്‍പാണ് തിരുവല്ലയില്‍ ഒരു നേഴ്സിനെയും കൊണ്ട് ഒരു ഓട്ടോക്കാരന്‍ പാഞ്ഞത്. അവരുടെ വീടിനടുത്തെത്തിയിട്ടും നിര്‍ത്താതെ പാഞ്ഞ ഓട്ടോയില്‍ നിന്നും സ്വന്തം മാനം രക്ഷിക്കാന്‍ വേണ്ടി എടുത്തു ചാടിയ അവർ വളരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.ഓട്ടോക്കാരനെ പതിവ് പോലെ പോലീസ് പിടിച്ചു.അതിനി നീണ്ട കഥയായി തുടരും.അയാള്‍ വീണ്ടും വഴിയില്‍ ഇറങ്ങും അടുത്ത ഇരയെ തേടി.
                                                           അടുത്തത് കട്ടപ്പനയില്‍ ആണ്.ഈ ഓട്ടോക്കാരന്‍ കുറച്ചു കൂടി കടത്തി വെട്ടി.തിരുവല്ലാക്കാരന്‍ നേഴ്സിനെയും കൊണ്ടാണ് പാഞ്ഞതെങ്കില്‍ ഇയാള്‍ പാഞ്ഞത് ഒരു ഡോക്ടറേയും കൊണ്ടാണ്.പക്ഷെ വനത്തിലേക്ക് കടക്കുന്നതിനു മുന്‍പ് അവര്‍ വണ്ടിയില്‍ നിന്നും ചാടിയത് കൊണ്ട് സാരമായ പരിക്കുകള്‍ മാത്രമേ പറ്റിയുള്ളൂ. ജീവനും മാനവും തിരികെകിട്ടി. അവരും ചികിത്സയില്‍ ആണ്. ഇത്രയും ഗുരുതരമായ രോഗം പിടിച്ച ഒരു സമൂഹം ആയി നാം അധ:പതിച്ചതില്‍ സങ്കടപ്പെടാനേ നിവര്‍ത്തിയുള്ളൂ.vസാംസ്കാരികമായി നാം എവിടെ എത്തി നില്‍ക്കുന്നു എന്ന കാര്യം ഉറക്കെ ചിന്തിക്കേണ്ട കാലം  അതിക്രമിച്ചിരിക്കുന്നു. നമുക്ക് മദ്യപാനവും രാഷ്ട്രീയവും വളരെ പഥ്യമാണല്ലോ. അതിനു എന്തെങ്കിലും കുറവ് വന്നാല്‍ നമ്മള്‍ പ്രതികരിക്കും. നമ്മുടെ മക്കളും സഹോദരിമാരും അമ്മമാരും തെരുവില്‍ ഇറങ്ങാന്‍ ഭയപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുമ്പോൾ നാം ഇങ്ങനെ നിഷ്ക്രിയരായിരുന്നാല്‍ മതിയോ. സന്ധ്യ  കഴിഞ്ഞു സ്ത്രീകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്ന നാട്ടില്‍ ,സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് അസമയത്തു വെളിയില്‍ ഇറങ്ങേണ്ടി വരുന്ന  സഹോദരികളേ , ഞാനുള്‍പ്പെടുന്ന ഈ സമൂഹത്തിനോട് പൊറുക്കുക. നിങ്ങള്‍ക്കു വേണ്ടി ഒരു വെള്ളി വെളിച്ചം കാട്ടി തരാന്‍ ഇന്നത്തെ കേരളീയ സമൂഹം അശക്തമാണ്. തന്നെയല്ല, ഇവിടുത്തെ സ്വയം പ്രഖ്യാപിത സാംസ്കാരിക നായകരും ചിലപ്പോൾ ഒക്കെയേ ചെവിയും കണ്ണും തുറക്കുകയുള്ളൂ.. 
                                                                      

35 comments:

  1. വാസ്തവം, സമസ്ത കേരളം വളരുന്നു.
    നന്നായി പോസ്റ്റ്‌

    ReplyDelete
  2. രോഗം ബാധിച്ചു സമൂഹം വല്ലാത്ത ഒരവസ്ഥയില്‍ എത്തിയിരിക്കുന്നു. ചികിത്സിക്കാന്‍ നേരം വൈകി. ഇനിയും വൈകിക്കൂടാ. നമ്മുടെ കുടുംബങ്ങളില്‍ നിന്ന് തന്നെ തുടങ്ങണം. ഇന്നലെ രക്ഷയുള്ളൂ. സ്ത്രീകളൊക്കെ കരാട്ടെ കളരി എന്നിവയ്ക്ക് പുറമേ ഓടുന്ന വാനത്തില്‍ നിന്നും എങ്ങിനെ അപായം കൂടാതെ പുറത്തു ചാടാം എന്ന് കൂടി പഠിക്കണം.

    ReplyDelete
  3. എന്ത് കണ്ടാലും തിരിഞ്ഞു നോക്കാതെ സ്വന്തം കാര്യവുമായി മാത്രം നീങ്ങുന്ന മനസ്ഥിതി മാറണം. അല്പം നഷ്ടം സ്വയം സഹിച്ച് പ്രതികരിക്കാന്‍ അപ്പപ്പോള്‍ കാണുന്നവര്‍ ശ്രമിച്ചാല്‍ കുറെ പരിഹാരം ലഭിക്കും എന്ന് തീര്‍ച്ച.

    ReplyDelete
  4. കേരളം വളരുന്നു പശ്ചിമ ഘട്ടങ്ങള്‍ക്കുമപ്പുറം എന്ന് കവി പാടിയത് ഇത് കണ്ടിട്ടാണോ പാശ്ചാത്യലോകത്തെ പോലും വെല്ലുന്ന തരത്തിലാണ് കേരളത്തിന്റെ പോക്ക് എന്ത് ചെയ്യാം നമ്മളെ പോലെ ഉള്ളവര്‍ കുറെ പോസ്റ്റ്‌ ഇട്ടിട്ടു ഓട്ടോ കാരന്റെ തലയില്‍ കേറു കയില്ലല്ലോ ,സാമുഖം ഉണര്‍ന്നു ഒറ്റ കെട്ടായി ഇതിനെ നേരിടണം ഉദാഹരണത്തിന് കള്ളന്‍ മാര്‍ പെരുകുമ്പോള്‍ നാടിന്‍ കുട്ടങ്ങള്‍ ജാഗ്രത പുലര്‍ത്താറില്ലെ അത് പോലെ തെടിപിടിച്ചു നല്ല പോട്ടിര് പൊട്ടിക്കുമ്പോള്‍ ഇതിനു ഒരു അതിര് വരും പിന്നെ പത്രങ്ങളും ദൃശ്യ

    മാധ്യമങ്ങളും അമിത പ്രാധാന്ന്യം ഇതുപോലെ ഉള്ള വിഷയങ്ങള്‍ക്ക് കൊടുക്കുമ്പോള്‍ അത് വായിച്ചും കണ്ടും ഇതുപോലെ ഉള്ള ഞരമ്പ് രോഗികള്‍ കുടുതല്‍ ഉണര്‍വോടെ മുന്നോട്ടു വരുന്നത് ,ശിക്ഷാ നടപടികള്‍ക്ക് ഏറുന്ന ദൈര്‍ക്കവും ഇവരെ കുറ്റം ഏറെ നടത്താന്‍ പ്രേരിപ്പിക്കുന്നത് സ്ത്രികളും ഇതിനെ ശക്തമായി നേരിടുമ്പോള്‍ കുറച്ചു കുടി ശല്യം കുറയും

    ReplyDelete
  5. കേരളത്തിന്‌ "പുരോഗതി" ( അതോ അധോഗതിയോ ) ഇല്ലെന്നു ആരാ പറഞ്ഞെ ?. ഇപ്പൊ പേപ്പറും മറ്റും നോക്കാന്‍ തന്നെ പേടിയാ. പണ്ടൊരു സമയത്ത് പേപ്പറില്‍ നോക്കിയാല്‍ പഞ്ചാബിലെ തീവ്രവാദം ആയിരുന്നു സ്ഥിരം വാര്‍ത്ത. പഞ്ചാബ് രക്ഷപ്പെട്ടു. നമ്മളോ.. വീണ വീഴ്ചയില്‍ താഴേക്കു തന്നെ പോകുന്നു.

    ReplyDelete
  6. ഇതും കൂടുതല്‍ ആറ്‍ജ്ജിച്ച വിദ്യയുടെ ബഹിറ്‍സ്ഫുരണമായിരിക്കാം

    ReplyDelete
  7. റിക്ഷാക്കാരൻ മുതൽ രാഷ്ട്രീയനേതാക്കൾ വരെ സ്ത്രീപീഡനത്തിന്റെ കാര്യത്തിൽ തുല്യരാണ്.വിദ്യാഭ്യാസത്തിലും,ആരോഗ്യത്തിലും നാം ഏറെ മുന്നിലാണെന്നു കൊട്ടിഘോഷിക്കുമ്പോഴും നമ്മുടെ സംസ്കാരം തറയാണെന്ന് ഈ പ്രവർത്തിയിലൂടെ ലോകത്തിനു മുന്നിൽ നാം ‘തുറന്നു സമ്മതിക്കുന്നു’.

    ReplyDelete
  8. സ്തീകള്‍ പ്രതികരിച്ചാല്‍ എല്ലാ പ്രശ്നവും തീരും എന്നു കുറച്ചു പേരെങ്കിലും വിശ്വസിക്കുന്നു. പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളും, പ്രതികരിച്ചതുകൊണ്ട് രംഗം വഷളാവുകയെ
    ഉള്ളൂ എന്ന സാഹചര്യങ്ങളിലും എന്ത് ചെയ്യും ! ഇറങ്ങേണ്ട സ്ഥലത്ത് നിറുത്താതെ ഓടിച്ചു പോകുന്ന ഓട്ടോയില്‍ ഇരിക്കുന്ന സ്ത്രീ എങ്ങനെയാണ് പ്രതികരിക്കേണ്ടത് ! വിജനമായ വഴിയിലൂടെ ആണ് ഓട്ടോ പോകുന്നതെങ്കില്‍ വിളിച്ചു കൂവിയിട്ടു കാര്യമുണ്ടോ ? ആസാദ് പറഞ്ഞപോലെ സ്ത്രീകളൊക്കെ
    കരാട്ടെ കളരി എന്നിവയ്ക്ക് പുറമേ ഓടുന്ന വാഹനത്തില്‍ നിന്നും എങ്ങിനെ അപായം കൂടാതെ പുറത്തു ചാടാം എന്ന് കൂടി പഠിക്കണം.

    ReplyDelete
    Replies
    1. You can turn off the petrol valve of bajaj autos as It is located under the seat. Then auto will automatically stop within 100 mtrs. Victim can run away from the spot. If you are jumping from the auto there is a chance of accident

      Delete
  9. രാജശ്രീ,ആസാദ്‌,പട്ടേപാടം രാംജി,ജി.ആര്‍.കവിയൂര്‍,മൈ ഡ്രീംസ്,ഏപ്രില്‍ ലില്ലി,വി.പി.ആഹ്മെദ്‌,മൊയ്ദീന്‍ അന്ഗാടിമുഗര്‍,ശങ്കരനാരായണന്‍ മലപ്പുറം,ലിപി മോള്‍ എല്ലാവര്‍ക്കും നന്ദിയുണ്ട്,വരവിനും അഭിപ്രായത്തിനും.

    ReplyDelete
  10. നാം പുരോഗമിക്കുന്നു...പുരോഗമിച്ച്‌ പുരോഗമിച്ച്‌..

    ReplyDelete
  11. മ്മ്...

    ഒരു ഓഫ് റ്റോപ്പിക്:
    എന്തിനു കൂടുതല്‍....
    ബ്ലോഗില്‍ പോലും രക്ഷയില്ലാ
    പെണ്ണിന്റെ പേരോ ഫോട്ടോയോ മതി.. ആദ്യം സൌഹൃദമായി പിന്നെ... പിന്നെ..
    സൌഹൃദം സെന്റി പിന്നെ ഭീക്ഷണി... ഇതാണ് റൂട്ട്.
    ബ്ലോഗ് പോസ്റ്റുകളിലെ (കപട)സദചാരികള്‍ തന്നെ ഇവിടെ വില്ലന്മാര്‍.
    ഇത്തിരി കര്യങ്ങള്‍ അറിഞ്ഞ് വരുന്നു. ശക്തമായ ഇത്തിരി തെളിവുകളുമായി വില്ലന്മാരുടെ പേരെടുത്ത് തന്നെ അവരെ തുറന്ന് കാണിക്കും താമസിയാതെ തന്നെ...

    ReplyDelete
  12. ഇങ്ങനെ എന്തു കാണുമ്പോഴും ഓടിയോടി സ്ത്രീകൾ എവിടെ ചെന്നെത്തും?
    നേത്രരോഗിയ്ക്ക് തന്നെയാണ് ചികിത്സ വേണ്ടത്. അല്ലാതെ ദീപത്തിനല്ല.
    ലിപി പറഞ്ഞതു വളരെ ശരി, പ്രതികരിയ്ക്കാനാവാത്ത ഇടങ്ങളും ഉണ്ടല്ലോ.
    പോസ്റ്റ് നന്നായി, അഭിനന്ദനങ്ങൾ.

    ReplyDelete
  13. ബോധവൽക്കരണമേ ശരണം ..

    ReplyDelete
  14. അപ്പൊ ഓട്ടോയും സെയ്ഫല്ല!!

    ReplyDelete
  15. ഖാദര്‍ ഭായ്, പുരോഗമനം അല്ല ഇപ്പോള്‍ അധോഗമനം ആണ്.
    കൂതറ ഹാഷിം, ഓഫ്‌ ടോപിക് എന്നോട് തന്നെ വേണോ?
    എച്ച്മുക്കുട്ടി, ഇനി എന്താണ് ഒരു പ്രതീക്ഷ?
    ബിജു,ആരെ ബോധവല്‍ക്കരിക്കാന്‍ ?കുടിച്ചു കൂത്താടി നടക്കുക അല്ലെ?
    ആളവന്‍താന്‍,ഇപ്പോള്‍ അതാണ്‌ സ്ഥിതി.
    എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  16. ഒരു ചെകുത്താന്‍ വിശന്നിട്ടിരുന്നു കരയുന്നതു കണ്ടിട്ടൊരു
    ചെകുത്താനവന്റെ കണ്ണീരു തൊട്ടു നക്കുന്നതാണിന്നവസ്ഥ!
    -------------------------------------
    ഭരിക്കുന്നവരും, ഭരിപ്പിക്കുന്നവരും, സ്വയം നിലനില്പിനായിട്ടു, കുതന്ത്രങ്ങള്‍ മെനയുന്നു.
    പാവം ജനങ്ങളുടെ ക്ഷേമമന്വേഷിക്കാന്‍ അവര്‍ക്ക് സമയമെവിടെ?

    സ്ത്രീ പീഡനക്കാരെ (അവരുടെ ആയുധം ഛേദിച്ച്)നിരായുധരാക്കണം! എന്ന് ഞാന്‍ ഇതിനു മുന്‍പും എഴുതിയിട്ടുണ്ട്.

    ReplyDelete
  17. എല്ലാവരും തിരക്കിലാണ് ഭായ് ..സ്വയം അറിയും വരെ അത് തുടര്‍ന്ന് കൊണ്ടേയിരിക്കും.

    ReplyDelete
  18. അപ്പച്ചന്‍ ഭായ്, വിശദമായ അഭിപ്രായത്തിനു നന്ദിയുണ്ടേ.
    സിദ്ധീക്ക ഭായ്,അതെ, എല്ലാവരും തിരക്കിലാണ്. തിരക്ക് കഴിയുമ്പോള്‍ വൈകി പോയിരിക്കും.

    ReplyDelete
  19. ഏതെങ്കിലും ഒരു പീഡനക്കാരനെ ഇവിടെ ശിക്ഷിച്ചിട്ടുണ്ടോ?പിന്നെങ്ങിനെ അവര്‍ വളരാതിരിക്കും?

    ReplyDelete
  20. ഇതു മാറും ഷാനവാസ് ജി .. മനുഷ്യന്‍ പ്രതികരിച്ചില്ല എങ്കില്‍ കാലം നാളെ പ്രതികരിക്കും. ആ നാളെ അത്ര വിദൂരം അല്ല എന്ന് കരുതാം

    ReplyDelete
  21. ഇതിനും വേണ്ടി വരും ഒരു ‘അണ്ണാ ഹസാരെ’
    ഒരു രാഷ്ട്രീയ പാർട്ടികളേയും നമ്പാൻ പറ്റില്ല.എല്ലാവരും സ്ത്രീ പീഡനത്തെ അറിഞ്ഞു സഹായിക്കുന്നവർ. ജനങ്ങളുടെ അസഹിഷ്ണതയിൽ നിന്നും അങ്ങനെ ഒരു ‘ആളനക്കം’ ഉയർന്നു വരും...!!
    അതു വരെ കാത്തിരിക്കാം...
    ആശംസകൾ...

    ReplyDelete
  22. valare prasakthamaya post ........... aashamsakal............

    ReplyDelete
  23. നമ്മൾ എന്തു കണ്ടാലും നോക്കിനിൽക്കാറല്ലേയുള്ളൂ.. മറ്റു നാട്ടുകാരെപോലെയല്ലല്ലോ...

    ഇതും നമുക്കു അതു തന്നെ ചെയ്യാം,,,,
    നല്ല പോസ്റ്റ്.. ആശംസകൾ

    ReplyDelete
  24. ഇവിടെ ,എല്ലാ ഓട്ടോ സ്റാന്‍ഡിലും വനിതകള്‍ ഓടിക്കുന്ന വണ്ടികളും പാര്‍ക്ക്‌ ചെയ്ത്‌ ഓടിപ്പിക്കണം .ഒപ്പം നമ്മുടെ ഇടപെടല്‍ കൃത്യമായി ഉണ്ടാകണം. എല്ലാത്തിനും കാരണം മദ്യം തന്നെ .ആ കൊടിയ വിപത്ത്‌ സാര്‍വത്രികമായതാണ് ഈ കുഴപ്പത്തിനു മുഴുവന്‍ കാരണം.ആശംസകള്‍

    ReplyDelete
  25. നല്ല പോസ്റ്റ്.. ആശംസകൾ

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
  27. ഇവിടെ സൗദിയിലെ പെണ്ണുങ്ങളെ കാണുമ്പോൾ അവരുടെ അത്ര സ്വാതന്ത്ര്യമുള്ളവർ വേറെ ആരുമില്ലെന്നു തോന്നിപ്പോകും...

    ഏതു പാതിരായിലും അവർ ടാക്സിയിൽ ഒറ്റക്കു പോകും, എവിടെ വേണമെങ്കിലും ഒറ്റക്ക് യാത്ര ചെയ്യും, എല്ലാവരും അവരെ ബഹുമാനിക്കുന്നു. ഇതിനൊക്കെ കാരണം ഇവിടെയുള്ള കർശന നിയമം തന്നെ.... നമ്മുടെ നാട്ടിൽ പിന്നെ അങ്ങനെയൊന്നില്ലല്ലോ... ആശംസകൾ

    ReplyDelete
  28. വലയില്‍ ദ്വാരമെന്ന പോലെ പഴുതുകള്‍ കൊണ്ട് മെനെഞ്ഞുണ്ടാക്കിയ നമ്മുടെ നിയമത്തെ കയ്യില്‍ കാശുള്ളവന് ഭയമില്ല... ആര്‍ക്കെന്തുമാകാം...... തകരുന്നത് ഇരകളുടെ ജീവിതവും കുടുംബവും മാത്രം........

    ReplyDelete
  29. ആശങ്കകള്‍ അവസാനിക്കാത്ത ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.. ആവശ്യമില്ലതത്തിനു പ്രതികരിക്കുകയും അത്യാവശ്യങ്ങളില്‍ മൌനം പാലിക്കുന്നവരുമായി നമ്മള്‍. എന്ത് ചെയ്യും??

    ReplyDelete
  30. etho oru suhruthu paranjathu pole ivarude shiksha nadappaakkaan pattiya sthalam Saudi Arabia aanu.

    ReplyDelete
  31. ഞാനുള്‍പ്പെടുന്ന ഈ സമൂഹത്തിനോട് പൊറുക്കുക.നിങ്ങള്‍ക്കു വേണ്ടി ഒരു വെള്ളി വെളിച്ചം കാട്ടി തരാന്‍ ഇന്നത്തെ കേരളീയ സമൂഹം അശക്തമാണ്

    ReplyDelete