Sunday 6 March 2011

യു.ഡി.എഫും തെരഞ്ഞെടുപ്പുകാലവും.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം വി.എസ്.അച്ചുതാനന്ദന് ,സ്വന്തം പാര്ട്ടിയെക്കാലും കൂടുതല്‍ പിന്തുണ കിട്ടിയത് ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തു നിന്നാണെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.മുഖ്യമന്ത്രിയുടെ ഓരോ തീരുമാനത്തിനും, സ്വന്തം ആളുകള്‍ എന്തെങ്കിലും  പ്രതികരണം നടത്തുന്നതിന്  മുന്‍പ്  ചാടിക്കേറി  ഞാനാദ്യം എന്ന മട്ടിലാണ് ഏറ്റവും അനുകൂലമായ പ്രതികരണം നടത്തിക്കൊണ്ടിരുന്നത്.ഏതാണ്ട് ഒരു മാസം മുന്‍പ് വരെ ഇതായിരുന്നു സ്ഥിതി.കുഞ്ഞാലിക്കുട്ടിയുടെ തോക്ക് തിരിച്ചുപിടിച്ചുള്ള വെടി പൊട്ടിയിട്ടും ഇത് തന്നെയായിരുന്നു സ്ഥിതി.ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിക്ക് കൂട്ടിനുണ്ടായിരുന്നു.മുഖ്യമന്ത്രിയുടെ നടപടികള്‍ പലതും സ്വന്തം പാര്‍ട്ടിക്കെതിരെ എന്നുതോന്നിക്കുന്ന രീതിയില്‍ ആയിരുന്നല്ലോ. ഇതിനു മുന്‍പ് കേരളം ഭരിച്ച ഒരു മുഖ്യമന്തിക്കും ഇത്രയും പ്രതിപക്ഷ  പിന്തുണ കിട്ടിക്കാണില്ല.മുഖ്യമന്ത്രിയും ,എതിരാളികല്ലാത്ത  രണഭൂമിയില്‍, രണ്ടു കക്ഷത്തിലും മസ്സില്‍ തിരുകി ആരുണ്ടെടാ  എന്നോട് പോരിനു വരാന്‍ എന്ന മട്ടില്‍ എക്സ്ട്രാ ടൈമില്‍ തുരു തുരാ  എതിര്‍ പോസ്റ്റില്‍ ഗോള്‍ കയറ്റി കൊണ്ടിരുന്നു.
 പക്ഷെ പാവം പിള്ളസാര്‍ അഴിക്കുള്ളിലായതോടെ ഞെട്ടിയത് പിള്ള സാര്‍ നേക്കാള്‍ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായിരുന്നുകാരണം ,തിരിഞ്ഞു  നോക്കിയപ്പോള്‍  ആണ് മനസ്സിലായത്‌ സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണാണ് ഇതുവരെയും ഒലിച്ചു പോയ്കൊണ്ടിരുന്നത് എന്ന്. പിന്നെ ഒറ്റ  തിരിച്ചിലായിരുന്നു നേരെ മുഖ്യമന്ത്രിയുടെ മകന്റെ നേരെ. മുഖ്യ മന്ത്രിയുടെ  നേരെ  എറിയാനുള്ള  വടി കണ്ടു പിടിക്കാന്‍  ,നേരത്തെ തന്നെ അതിനെപ്പറ്റി ഗവേഷണം നടത്തിയിട്ടുള്ള  ഹസ്സന്‍ സാറിനെ , ചുമതലപ്പെടുത്തി.പിന്നെ നോക്കാനുണ്ടോ , എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ പത്ത് എന്ന കണക്കിലല്ലേ  ആരോപണ ശരങ്ങള്‍ പ്രവഹിച്ചു തുടങ്ങിയത്.അതുവരെ ഗോള്‍ എന്ന് അലറി  വിളിച്ചിരുന്ന  സഖാവ്‌ കടുത്ത  പ്രതിരൊധതിലുമായി.അങ്ങനെ , കഴിഞ്ഞ ലോകസഭ , മുന്‍സിപ്പല്‍  തെരഞ്ഞെടുപ്പുകളില്‍  ജനം പറയാതെ പറഞ്ഞ , ഭരണ മാറ്റം  വേണം  എന്ന  കാര്യം  ഈ  വോട്ടെടുപ്പില്‍  എങ്ങെനെ  നടക്കും  എന്നാണു  ഇനി  നോക്കാനുള്ളത്. ഇനി  ഒരു  ആശയുള്ളത്  മുഖ്യ  മന്ത്രിക്കു  മത്സരിക്കാന്‍  സീറ്റ്  കിട്ടാത്ത  അവസ്ഥയാണ്. അതിനുവേണ്ടി  മുട്ടിപ്പായി  പ്രാര്‍തിക്കേണ്ടി വരും. മുഖ്യമന്ത്രി വിശ്വാസി  അല്ലാത്തത്  കൊണ്ട്  പ്രാത്ഥന ഫലിക്കുമോ എന്നും അറിയില്ല.ഗൌരി അമ്മയാണെങ്കില്‍  കരുനാനിധിയെപ്പോലെ  നില്‍ക്കുകയാണ്. മുരളി  ആണെങ്കില്‍  ഞാന്‍ ഈ നാട്ടു കാരനെയല്ല  എന്ന മട്ടിലും.എന്തായാലും യുഡിഎഫ്  എത്തിപ്പെട്ടിരിക്കുന്ന   അവസ്ഥ അത്ര നല്ലതല്ല.വരുത്തി  വെച്ച  ദുരന്തം എന്ന് വേണമെങ്കില്‍ പറയാം.ഈ ദുരവസ്ഥയില്‍ നിന്ന് കരകയറ്റാന്‍ പറ്റിയ ഒരു നേതാവും ഇല്ല  എന്നുള്ള സത്യവും നില നില്‍ക്കുന്നു. എന്തായാലും ഒരു രക്ഷകന്‍ അവതരിച്ചില്ലെങ്കില്‍  യുഡിഎഫ്  വിഷമിക്കും എന്നത് തീര്‍ച്ചയാണ്.

12 comments:

  1. This is posted for the readers to react in this subject.

    ReplyDelete
  2. എന്തായാലും വളരെ ഈസി യായി ജയിക്കാം
    എന്ന വിശ്വാസം യുഡിഎഫി നു നഷ്ട്ടമായിരിക്കുന്നു.
    എങ്കിലും ഇടതുപക്ഷത്തെ വീണ്ടും ജയിപ്പിക്കാന്‍
    മാത്രം വിഡ്ഢികളല്ല ജനമെന്ന ഒരു ആശ്വാസവും
    അവര്‍ക്കുണ്ടാവും.

    ഒരു രക്ഷകന്‍ അവതരിക്കുക തന്നെ രക്ഷ...

    ReplyDelete
  3. Thanks,Lipi,for your valued comment.

    ReplyDelete
  4. പ്രതികരണത്തിന് നന്ദി,ജയരാജ്

    ReplyDelete
  5. രാഷ്ട്രീയാന്തരീക്ഷം സുനാമികളും ഭൂകമ്പവും പോലെ തികച്ചും പ്രവചനാതീതം. കാത്തിരുന്നു കാണുക തന്നെ.

    ReplyDelete
  6. ഈസി വാക്കോവര്‍ ഇനിയില്ല അല്ലേ?

    ReplyDelete
  7. ഹോ…ഹ്ഹോ…. രാഷ്ട്ടീയം

    ReplyDelete
  8. കാത്തിരുന്നു കാണാം മാഷേ..ഏതാണേലും ഒരു നല്ലഭരണം വരാന്‍
    ആശിക്കാം.

    പിന്നെ ഇപ്പോളാര്‍ക്കും മുല്ലപ്പെരിയാറിന്‍റ കാര്യം പറയാന്‍ നേരമില്ലല്ലോ.അതുകൊണ്ട്.സംഭവിക്കാന്‍പോണത് ഒന്ന് കഥയാക്കീന്നെയുള്ളു.സംഭവിച്ചാല്‍ 3-4 ജില്ലയുടെ കട്ടേം പടോംമടങ്ങും.അത്രതന്നെ.തമിഴ് നാടിന് വെള്ളം കിട്ടില്ലന്നേയുള്ളു.

    ReplyDelete
  9. Geetha,Ajith,SM Siddiq,and KR Punnapra, thanks a lot for your comments.

    ReplyDelete
  10. മാറി മാറി ഭരണം എന്ന ഈസി പരിപാടി ഇത്തവണ അല്പം പ്രയാസത്തിലാനെന്നു തോന്നുന്നു.

    ReplyDelete
  11. Thank u Ramji,for your valued comment.

    ReplyDelete